ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്.ഇതിലെ ഉള്ളടക്കം അപൂർണമാണ്
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

     പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽശ്രീകൃഷ്ണപുരം ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത്, 1962-ൽ രൂപീകൃതമായത്. 27 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ പഞ്ചായത്തിന് ഭൂവിസ്തൃതിയിൽ 60% ത്തോളം നിരപ്പേറിയ കുന്നിൻ പ്രദേശങ്ങളാണ് അയ്യപ്പൻകാവ് മലയാണ് ഏറ്റവും ഉയരം കൂടിയ പ്രദേശം 24% ത്തോളം സമതല പ്രദേശങ്ങളാണ് ഉയർന്ന പ്രദേശങ്ങളിലും ചെരുവ് പ്രദേശങ്ങളിലും വെട്ടുകൽ മണ്ണാണ്. സമതല പ്രദേശങ്ങളിൽ മണൽ മണ്ണും കളിമണ്ണും ചില പ്രദേശങ്ങളിൽ എക്കൽ മണ്ണും കാണപ്പെടുന്നു. പഴയ മദിരാശി സംസ്ഥാനത്തിന്‍റെ ഭാഗമായ മലബാറിൽ വള്ളുവനാട് താലൂക്കിൽ സ്ഥിതിചെയ്യുന്ന കാരാകുറുശ്ശി കേരളപിറവിക്ക് ശേഷം ഒറ്റപ്പാലം താലൂക്കിന്‍റെയും തുടർന്ന് മണ്ണാർക്കാട് താലൂക്കിന്‍റെയും കീഴിലായി കാഞ്ഞിരപ്പുഴ, തുപ്പനാട് പുഴ, നെല്ലിപ്പുഴ എന്നിവയാൽ ചുറ്റപ്പെട്ടു പാലക്കാട് കോഴിക്കോട് റോഡിൽ നിന്നും അൽപ്പം ഉള്ളിലേക്ക് സ്ഥിതി ചെയ്യുന്നു.വടക്ക് തച്ചമ്പാറ മണ്ണാർക്കാട് പഞ്ചായത്തുകളും, പടിഞ്ഞാറ് കുമരംപുത്തൂർ കരിമ്പുഴ പഞ്ചായത്തുകളും, തെക്ക് കടമ്പഴിപ്പുറം പഞ്ചായത്തും കിഴക്ക് കരിമ്പ, തച്ചമ്പാറ പഞ്ചായത്തുകളും സ്ഥിതി ചെയ്യുന്നു.